അഖില ഹാദിയ കേസിന്റെ നടത്തിപ്പിന് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് ചിലവാക്കിയത് ഒരു കോടിയോളം രൂപയാണെന്ന് കണക്കുകള്‍.പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഖില ഹാദിയയുടെ ഭര്‍ത്താവായ ഷെഫിന് ജഹാന് വേണ്ടി കോടതിയില്‍ വാദിച്ച മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലിന്റെയടക്കം പല അഭിഭാഷകരുടെ പ്രതിഫലവും പോപ്പുലര്‍ ഫ്രണ്ടാണ് നല്‍കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
പോപ്പുലര്‍ ഫ്രണ്ട് പുറത്ത് വിട്ട കണക്ക് പ്രകാരം 99,52,324 രൂപ കേസിന് വേണ്ടി ചിലവാക്കിയിട്ടുണ്ട്. ഇതില്‍ 93,85,000 രൂപ കേസില്‍ വാദിച്ച മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ദുഷ്യന്ത് ദാവെ, ഇന്തിരാ ജൈസിംഗ്, മര്‍സൂക്ക് ബഫാക്കി എന്നിവര്‍ക്കാണ് നല്‍കിയത് .കപില്‍ സിബല്‍ ഈ കേസില്‍ സുപ്രീം കോടതിയില്‍ 7 തവണ വാദിച്ചിട്ടുണ്ട്. ഇന്തിരാ ജൈസിംഗ് 4 തവണയും ദുഷ്യന്ത് ദാവെ മൂന്ന് തവണയും വാദിച്ചിട്ടുണ്ട്. തങ്ങളെപ്പറ്റി പരാമര്‍ശങ്ങള്‍ നടത്തിയ മുസ്ലീം സംഘടനകള്‍ക്ക് മറുപടി എന്ന രീതിയിലാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടതെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളാ ഘടകം നേതാവ് നസിറുദ്ദീന്‍ എളമരം പറഞ്ഞു. തങ്ങള്‍ അഖില ഹാദിയയുടെ കേസ് വഴി ഏതെങ്കിലും രീതിയില്‍ ലാഭമുണ്ടാക്കാന്‍ നോക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതുകൂടാതെ ഹാരിസ് ബീരാന്, കെ.പി.മുഹമ്മദ് ഷരീഫ്, കെ.സി.നസീര്‍ എന്നീ മുതിര്‍ന്ന അഭിഭാഷകര്‍ കേസില്‍ പ്രതിഫലമില്ലാതെ വാദിച്ചിരുന്നു. കേസിന് വേണ്ടി കഴിഞ്ഞ വര്‍ഷം കേരളത്തിലുടനീളം പോപ്പുലര്‍ ഫ്രണ്ട് പിരിവ് നടത്തിയിരുന്നു. ഇതുവഴി 81,61,245 രൂപ സംഭരിച്ചിരുന്നു. ബാക്കിയുള്ള രൂപ പോപ്പുലര്‍ ഫ്രണ്ട് സ്വയം എടുക്കുകയായിരുന്നു.ഷെഫിന് ജഹാന് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനാണെന്നുള്ള തങ്ങളുടെ വാദം ശരി വെക്കുകയാണ് ഈ കണക്കെന്ന് ഇതെല്ലാമെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആരോപിക്കുന്നു.
.
Discussion about this post