വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി.സാറ്റ് 6എ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേയ്സ് സെന്ററില്‍ നിന്നാണ് ഇന്ന് വൈകുന്നേരം 04:56ന് വിക്ഷേപിച്ചത്. 05:20ഓടെ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചു. ജി.എസ്.എല്‍.വി-എഫ്08 ആണ് ഉപഗ്രഹം വിക്ഷേപിച്ച വാഹനം.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്നുപോലും വിവരങ്ങള്‍ കൈമാറാന്‍ ഈ ഉപഗ്രഹം സഹായിക്കും. അതുകൊണ്ട് തന്നെ ഈ ഉപഗ്രഹം സായുധസേനയെ അപേക്ഷിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. 400ഓളം ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും ഈ വിക്ഷേപണത്തിന്റെ ഭാഗമായിരുന്നു.
Discussion about this post