കാസര്‍ഗോഡ് നെഹ്റു കോളേജ് പ്രിന്‍സിപ്പാളിനെ എസ്എഫ്ഐയുടെ പ്രതീകാത്മകമായി കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് എബിവിപി സംസ്ഥാന പ്രസിഡണ്ട് ശ്യാം രാജ്. കായികമായി നേരിടാന്‍ കഴിയാത്തവരെ എസ്എഫ്ഐ കൈകാര്യം ചെയ്യുന്നത് ഇത്തരത്തിലാണ്. എസ്എഫ്ഐ പ്രിന്‍സിപ്പാളിനെ അപമാനിക്കുന്ന മൂന്നാമത്തെ സംഭവമാണ് ഇത്.
നേരത്തെ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളിന്റെ കേസര കത്തിച്ചു, പാലക്കാച് വിക്ടോരിയ കോളേജില്‍ അധ്യാപികക്ക് കുഴിമാടം തീര്‍ത്ത് റീത്ത് വച്ചു. ഇപ്പോള്‍ പ്രതീകാത്മകമായി നെഹ്റു കോളേജിലെ അധ്യാപികയെ കൊലപ്പെടുത്തുന്നു. എസ്എഫ്ഐ ഇത്തരം വിഷയത്തില്‍ നടപടി എടുക്കുന്നില്ല.
എസ്എഫ്ഐ സംസ്ഥാന നേതൃത്വം ഇതിനെല്ലാം വളം വെച്ചു കൊടുക്കുകയാണ്. ഇത് ഇനിയെങ്കിലും അവസാനിപ്പിച്ചില്ലെങ്കില്‍ അധ്യാപകരെ അധിക്ഷേപിക്കുന്ന സംഭവം ആവര്‍ത്തിക്കുമെന്നും ശ്യാം രാജ് പറഞ്ഞു.
Discussion about this post