കൊച്ചി: ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘത്തിന്റെ പ്രത്യേക യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. ബുജു രമേശിന്റെ മൊഴിയെ തുടര്‍ന്ന് എക്സൈസ് മന്ത്രി കെ. ബാബുവിനെതിരേ അന്വേഷണം നടത്താന്‍ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണു യോഗം.
ബാബുവിനെതിരേയുള്ള അന്വേഷണത്തിന്റെ നടപടിക്രമങ്ങള്‍ തീരുമാനിക്കുകയും ഒപ്പം മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയാറാക്കുകയും ആണ് യോഗത്തിന്റെ അജണ്ട.
ബാര്‍ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാതിരിക്കാന്‍ ബാബുവിനു പത്തുകോടി രൂപ കോഴ നല്‍കിയെന്നായിരുന്നു ബാര്‍ ഉടമ ബിജുരമേശിന്റെ മൊഴി.
Discussion about this post