ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, അദ്ദേഹത്തിന്റെ സഹോദരനും പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുമായ ഷഹ്ബാസ് ഷരീഫ്, മുന്‍ ക്രിക്കറ്റ് താരവും പാക്കിസ്ഥാനിലെ പ്രതിപക്ഷനേതാവുമായ ് ഇമ്രാന്‍ ഖാന്‍ എന്നിവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും തെഹ്രിക് ഇ-താലിബാന്റെ ഭീഷണിയുള്ളതായി പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പാക്കിസ്ഥാനിലെ ദ ന്യൂസ് പത്രമാണ് ഇതു സംബനവ്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്.
ഇതു സംബന്ധിച്ച് ഇന്റലിജന്‍സ് ഏജന്‍സികള്‍ പലവട്ടം റിപ്പോര്‍ട്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്. പോലീസ് അടക്കം ബന്ധപ്പെട്ട ഏജന്‍സികളോട് ജാഗ്രത പാലിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post