കോഴിക്കോട്; കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ് പ്രവേശന കേസില്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്. സര്‍ക്കാരിന് സുപ്രീം കോടതിയുടെ വന്‍ തിരിച്ചടി ഉണ്ടായതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണവും. ഇടത് വലത് സര്‍ക്കാരുകള്‍ സ്വാശ്രയ മുതലാളിമാരില്‍ നിന്ന് കോഴ വാങ്ങി ക്ഷണിച്ച് വരുത്തിയ പ്രതിസന്ധിയാണിതെന്നും വന്ധ്യംകരിക്കപ്പെട്ട യുവജന വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ തൂങ്ങി മരിക്കുന്നതാണ് നല്ലതെന്നും സുരേന്ദ്രന് പരഞ്ഞു.
കള്ളക്കച്ചവടത്തിനായ് നിയമ സഭയെ ഉപയോഗപ്പെടുത്തിയ ഇടത് വലത് ഭരണ നേതാക്കള്‍ തൂങ്ങിച്ചാവുകയാണ് നല്ലത്. കുറച്ചെങ്കിലും അന്തസ്സും അഭിമാനവുമുണ്ടെങ്കില്‍ പിണറായി സര്‍ക്കാര്‍ രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Discussion about this post