ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനുസ്വര്ണം നേടി. 53 കിലോ വിഭാഗത്തിലായിരുന്നു സഞ്ജിതയുടെ നേട്ടം. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും സഞ്ജിത സ്വര്‍ണം നേടിയിരുന്നു.
ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിലൂടെയാണ് ഇന്ത്യ സ്വര്‍ണ വേട്ടയ്ക്കു തുടക്കം കുറിച്ചത്. വ്യാഴാഴ്ച നടന്ന 48 കിലോ വിഭാഗത്തിലായിരുന്നു മീരാഭായുടെ സുവര്‍ണ നേട്ടം. 110 കിലോ ഭാരം ഉയര്‍ത്തി കോമണ്‍വെല്‍ത്ത് റിക്കാര്‍ഡോടെയാണ് മീരാഭായി സ്വര്‍ണം കരസ്ഥമാക്കിയത്. നിലവിലെ ലോക ചാമ്പ്യനാണ് മീരാഭായ്.
നേരത്തെ പുരുഷന്മാരുടെ 56 കിലോ കിലോഗ്രാം ഭാരോദ്വഹനത്തില്‍ പി.ഗുരുരാജ വെള്ളി മെഡല്‍ നേടി.
Discussion about this post