മലപ്പുറത്ത് ദേശീയ പാത വികസന സര്‍വ്വേ നടത്താന്‍ വന്ന ഉദ്യോഗസ്ഥരെ എ.ആര് നഗറില്‍ വെച്ച് നാട്ടുകാര്‍ തടഞ്ഞു. സ്ഥലത്ത് വന്ന പോലീസിനെ നാട്ടുകാര്‍ കല്ലെറിഞ്ഞു. സംഘര്ഷത്തിനെതിരം പോലീസ് ലാത്തി വീശുകയും ഗ്രനേഡ് ഉപയോഗിക്കുകയും കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തു. വീടുകളില്‍ പോലീസ് കയറി വന്ന് മര്‍ദ്ദിച്ചെന്ന് ചില നാട്ടുകാര്‍ പറഞ്ഞു.
കോഴിക്കോട് തൃശൂര്‍ പാത സമരക്കാര്‍ ഉപരോധിച്ചിരിക്കുകയാണ്. കല്ലും കുപ്പിച്ചില്ലും ഇട്ട് ഗതാഗതം തടസ്സപ്പെടുത്തി. ഇതിനിടെ റോഡിന് സമീപത്തെ പുല്ലിന് ചിലര്‍ തീയിടുകയും ഉണ്ടായി.
നിലവിലുള്ള ദേശീയപാത ഉപേക്ഷിച്ച് പുതിയ 50 മീറ്റര്‍ ഭൂമു ഏറ്റൊടുക്കാനുള്ള പദ്ധതിക്കെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം.
Discussion about this post