കണ്ണൂര്‍ മെട്രോ പത്രത്തിന്റെ ഉദ്ഘാടന വേദിയില്‍ സുരേഷ് ഗോപി എംപിയും, പി.കെ ശ്രീമതിയും തമ്മില്‍ നടന്ന സംവാദമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഉദ്ഘാടകനായ സുരേഷ് ഗോപി വയല്‍ക്കിളികളുടെ കണ്ണുകളാവണം വാര്‍ത്തയെന്ന് പറഞ്ഞ് കീഴാറ്റൂര്‍ സമര വിഷയം എടുത്തിട്ടത് വേദിയില്‍ ഉണ്ടായിരുന്ന പി.കെ. ശ്രീമതി ടീച്ചറെ ചൊടിപ്പിച്ചു. അനവസരത്തില്‍ താന്‍ വിവാദ വിഷയങ്ങള്‍ സംസാരിക്കാറില്ലെന്നും സഹപ്രവര്ത്തകന് കൂടിയായ സുരേഷ് ഗോപി ചെയ്തത് ശരിയായില്ലെന്നും ആയിരുന്നു പി.കെ ശ്രീമതി ടീച്ചറിന്റെ വാക്കുകള്‍. എന്നാല്‍ കീഴാറ്റൂരിലെ പ്രശ്നങ്ങള്‍ ചെറുതല്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി കീഴാറ്റൂരിലെ സമരം വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. ഇടയ്ക്ക് രണ്ടുപേരും വിവാദത്തിന് മൂര്‍ച്ചകൂട്ടുമ്പോള്‍ വേദിയില്‍ ഉണ്ടായിരുന്ന കെ.സുധാകരന് അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതും കൗതുകമായി. സുധാകരന് പ്രസംഗിക്കുമ്പോള്‍ സുരേഷ് ഗോപി കീഴാറ്റൂരില്‍ എത്തുന്നതിനേക്കാള്‍ മുന്നെ താനവിടെ പോകുമെന്ന് പറഞ്ഞതും ചിരി പടര്‍ത്തി.
വീഡിയൊ
https://www.youtube.com/watch?v=LBhAgQkYyck
Discussion about this post