കാസര്‍കോട്: കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവത്തില്‍ രണ്ടു എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ . ശരത് ദാമോദര്‍, പ്രവീണ്‍ എം പി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ആള്‍ജാമ്യത്തില്‍ വിട്ടയച്ചു.
എന്നാല്‍ കേസിലെ പ്രധാന പ്രതി എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ മുഹമ്മദ് അനീസിനെ ഇതു വരെ അറസ്റ്റുചെയ്തിട്ടില്ല.
മുപ്പത്തിമൂന്നു വര്‍ഷത്തെ സര്‍വീസിനു ശേഷം വിരമിക്കുകയായിരുന്ന ഡോ.പി വി പുഷ്പജക്ക് കോളേജില്‍ യാത്രയയപ്പ് നല്‍കിയിരുന്നു. യാത്രയയ്പ്പ് ദിവസമാണ് പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ബോര്‍ഡ് വച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം പിരിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മിഠായിയും ലഡുവും വാങ്ങി വിതരണം ചെയ്യുകയും ചെയ്തു.
Discussion about this post