കൊച്ചിയിലെ അല്‍ ഷിഫ ആശുപത്രി എംഡി ഷാജഹാന് യുസഫ് സാഹിബിന്റെ അറസ്റ്റ് തടയാനാകില്ലെ ന്ന് ഹൈക്കോടതി. ഷാജഹാന് ഈ മാസം 16,17,18 തീയതികളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും സിംഗിള്‍ ബഞ്ച് നിര്‍ദേശിച്ചു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് മെഡിക്കല്‍ പ്രാക്ടീസ് നടത്തിയ കേസില്‍ ഷാജഹാന് ഒളിവിലാണ്.
എളമക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണം എന്നവശ്യപ്പെട്ടാണ് ഷാജഹാന് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി മധ്യവേനല്‍ അവധിക്ക് ശേഷം പരിഗണിക്കും.
Discussion about this post