ഡല്‍ഹി: ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കു കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇന്നു നടക്കും. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ലാണു ശസ്ത്രക്രിയ. മന്ത്രി ഇന്നലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു.
കിഡ്നിദാനത്തിനുള്ള നൈയാമിക നടപടികളെല്ലാം പൂര്‍ത്തിയായി.തിങ്കളാഴ്ച മുതല്‍ മന്ത്രി ഓഫീസില്‍ വരുന്നില്ല. 65 വയസുള്ള ജയ്റ്റ്ലിക്കു മുന്‍പു ഹൃദയ ശസ്ത്രക്രിയയും ദുര്‍മേദസ് കുറയ്ക്കാനുള്ള ബേരിയാടിക് സര്‍ജറിയും നടത്തിയിട്ടുണ്ട്.
Discussion about this post