ഡല്‍ഹി: സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് ഭര്‍ത്താവിന് ഭരിക്കാനുള്ള സ്വത്തല്ല ഭാര്യയെന്ന് സുപ്രീം കോടതി. ഭര്‍ത്താവിന്റെ അതിക്രമങ്ങള്‍ക്കെതിരെ ഭാര്യ നല്കിയ ഹര്ജിയിന്മേല് വാദം കേള്ക്കുമ്പോഴായിരുന്നു് സുപ്രീം കോടതിയുടെ ഈ പരാമര്‍ശം.
ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ തനിക്ക് കഴിയില്ലെന്നും അയാള്‍ക്കൊപ്പം ഇനി കഴിയേണ്ടെന്നുമായിരുന്നു ഭാര്യയുടെ അഭിപ്രായം. എന്നാല്‍ ഭാര്യക്കൊപ്പം താമസിക്കണമെന്ന് ഭര്‍ത്താവ് കോടതിയോട് ആവശ്യപ്പെട്ടു. ഈ സന്ദര്‍ഭത്തിലാണ് തന്നോടൊപ്പം ജീവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കാന്‍ ഭര്‍ത്താവിനാവില്ലെന്ന് കോടതി നിരീക്ഷിച്ചത്. ‘ഇത്ര വിവേക ശൂന്യനാവാന്‍ ഒരാള്‍ക്ക് കഴിയുമോ. ഇയാള്‍ ഭാര്യയെ ജംഗമസ്വത്തായാണ് പരിഗണിക്കുന്നത് അത് അനുവദിക്കാന്‍ കഴിയില്ല. അവര്‍ ഒരു വസ്തുവല്ലെന്നും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു സ്വത്തല്ലെന്നും കോടതി ഭര്‍ത്താവിന്റെ അഭിഭാഷകനോട് പറഞ്ഞു.
Discussion about this post