ഡല്‍ഹിയില്‍ അരുമില്ലാത്ത അവസ്ഥയില്‍ കണ്ടെത്തിയ മാനസിക രോഗിയായ സ്ത്രീയുടെ കുടുംബത്തെ പോലീസ് അധികൃതര്‍ കണ്ടെത്തി. ഇതിന് സഹായമായത് ആധാര്‍ വിവരങ്ങള്‍.
31 വയസ്സുള്ള മാനസിക രോഗിയായ സ്ത്രീയെ കുറച്ച് നാള് മുമ്പ് ഡല്‍ഹിയിലെ തെരുവില്‍ ആരുമില്ലാത്ത അവസ്ഥയില്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇവരെ ഒരു താല്കാലിക ഭവനമായ ‘നിര്‍മ്മല്‍ ഛായ’യില്‍ പാര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കോടതി ഇവരുടെ ആധാര്‍ കാര്‍ഡ് ഉണ്ടാക്കാനുള്ള നടപടികള്‍ തുടങ്ങുവാന്‍ ഉത്തരവിടുകയായിരുന്നു. ആധാറിന് വേണ്ടി ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചപ്പോഴായിരുന്നു അധികൃതര്‍ക്ക് മനസ്സിലായത് ഇവരുടെ വിവരങ്ങള്‍ നേരത്തെ തന്നെ എടുത്തിരുന്നുവെന്ന്. അതില്‍ നിന്നും ഇവരുടെ കുടുംബവുമായി അധികൃതര്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്ത്രീയുടെ ഭര്‍ത്താവ് അവരെ കൂട്ടിക്കൊണ്ട് പോകാന്‍ തയ്യാറായി വരികയായിരുന്നു.
ഇവരെ കാണാനില്ല എന്ന പറഞ്ഞൊരു പരാതി നവംബര്‍ 30ന് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ മലഖേര പോലീസ് സ്റ്റേഷനില്‍ നല്കിയിട്ടുണ്ടായിരുന്നു. സ്ത്രീയുടെ ചികിത്സ തുടരണമെന്ന് മജിസ്ട്രേറ്റ് ഭര്‍ത്താവിനോട് നിര്‍ദേശിച്ചു. സ്ത്രീയുടെ കുടുംബത്തെ കണ്ടെത്താനുള്ള കശ്മേര് ഗേറ്റ് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസറായ ദേവേന്ദര്‍ കുമാര്‍ സിംഗിന്റെ നിരന്തര പ്രയത്നത്തെ കോടതി പ്രത്യേകം അഭിനന്ദിച്ചു.
Discussion about this post