എം.എല്‍.എ ആയ വി.ടി ബല്‍റാമിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ പാലക്കാടിലെ തൃത്താലയ്ക്കടുത്ത് കൂടല്ലൂരില്‍ കരിങ്കൊടി കാണിച്ചു. കാറിന് നേരെ കല്ലെറും ഉണ്ടായി. ഇതിനിടെ എം.എല്‍.എയുടെ കാറിന്റെ സൈഡിലുള്ള കണ്ണാടി തകര്‍ന്നു. കരുതിക്കൂട്ടിയ പ്രവര്‍ത്തനമാണ് ഇതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പോലീസ് പ്രവര്‍ത്തകരെ തടഞ്ഞിരുന്നു. അതിനിടയിലാണ് കണ്ണാടി തകര്‍ന്നതെന്ന് പോലീസ് പറഞ്ഞു. കുട്ടക്കടവിലെ ക്ഷീരസഹകരണ സംഘത്തിന്റെ സഹായധന വിതരണെ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വി.ടി.ബല്‍റാം.
എ.കെ.ജിക്കെതിരെ പരാമര്‍ശം നടത്തി എന്ന് പറഞ്ഞാണ് സി.പി.എം പ്രവര്‍ത്തകര്‍ വി.ടി.ബല്‍റാം പങ്കെടുക്കുന്ന പല പൊതുപരിപാടികളില്‍ കരിങ്കൊടി കാണിച്ചിട്ടുള്ളത്. പാലക്കാട്ടിലെ സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു.
Discussion about this post