മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് എടുത്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തളളി ഹൈക്കോടതി. കേസ് റദ്ദാക്കാനാവില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ അന്വേഷണം നേരിടണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറഞ്ഞു. കേസിലെ പ്രതികള്‍ ശക്തരായത് കൊണ്ട് എസ്പി റാങ്കില്‍ കുറയാത്ത മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ തന്നെ കേസ് അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കി.
കേരളം മുഴുവന്‍ അന്വേഷണ പരിധിയില്‍ വരണമെന്ന് കോടതി പറഞ്ഞു. നജീബിന് എതിരായ ആക്ഷേപം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലായെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ എട്ട് മാസമാണ് കോടതി അനുവദിച്ചിട്ടുള്ള സമയം.
Discussion about this post