ഹിന്ദുക്കളുടെ മത വികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പാക് നിയമസഭാ സ്പീക്കറായ സര്‍ദാര്‍ അയാസ് സാദിഖ് പാക് ആഭ്യന്തര മന്ത്രാലയത്തിനോട് പറഞ്ഞു. പാക്കിസ്ഥാന്‍ തെഹ്‌രീക്-ഇ-ഇന്‍സാഫ് (പി.ടി.ഐ) എന്ന പാര്‍ട്ടിയുടെ ചെയര്‍മാനും മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ ഒരു ഹിന്ദു ദൈവമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പശ്ചാത്തലിത്തിലാണ് സ്പീക്കറുടെ ഈ പ്രസ്താവന. ചിത്രത്തിനെതിരെ ഹിന്ദുക്കളായ നിയമസഭാംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു.
ഹിന്ദുക്കള്‍ ആരാധിക്കുന്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്ന പ്രവണത ഓണ്‍ലൈനില്‍ കണ്ട് വരുന്നുണ്ടെന്ന് പാര്‍ലമെന്റ് അംഗമായ ലാല്‍ ചന്ദ് മല്‍ഹി അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങള്‍ക്ക് മറുപടി എന്ന രീതിയിലാണ് സ്പീക്കര്‍ ആഭ്യന്തര മന്ത്രിയായ തല്ലാല്‍ ചൗധരിയോട് സംഭവത്തെപ്പറ്റിയുള്ള അന്വേഷണം ഏഴ് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ പറഞ്ഞത്. എന്നാല്‍ പി.ടി.ഐ ഹിന്ദു സമൂഹത്തിന് പൂര്‍ണ്ണമായ പിന്തുണ നല്‍കുന്നുണ്ടെന്നാണ് പി.ടി.ഐയുടെ വൈസ് ചെയര്‍മാനായ ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞത്.
Discussion about this post