പാലക്കാട് കുഴല്‍മന്ദത്ത് വെച്ച് ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ചിതലി ജങ്ഷനില്‍ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് സ്വര്‍ണ്ണം പിടികൂടിയത്. പിന്റു സിംഗ് എന്ന രാജസ്ഥാന് സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് KSRTC ബസില്‍ സഞ്ചരിക്കുകയായിരുന്നു ഇയാള്‍. ഇയാളുടെ കൈയ്യില്‍ രേഖകളില്ലാത്ത് 4.223 Kg സ്വര്‍ണ്ണ ആഭരണങ്ങള്‍ ഉണ്ടായിരുന്നു. സ്വര്‍ണ്ണം മുംബൈ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് കടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
Discussion about this post