മഹാരാഷ്ട്രാ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ദേവ്രുഖില് 17 സീറ്റുകളില്‍ 7 എണ്ണത്തിലും ജയിച്ചിരിക്കുകയാണ് ബി.ജെ.പി. ഇവിടുത്തെ ചെയര്പ്പേഴ്സണ് സ്ഥാനവും ബി.ജെ.പ്പിയ്ക്കാണ്.
ആറ് മുനിസിപ്പല്‍ കൗണ്സിലുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 115 സീറ്റുകളില്‍ 49 എണ്ണവും ബി.ജെ.പി നേടി. ജാനംറും ദേവ്രുഖിനും പുറമെ അജ്രയിലും ബി.ജെ.പി വിജയിച്ചിട്ടുണ്ട്. അജ്രയില് താരാറാണി അഘാഡി പക്ഷിന്റെ കൂടെ സഖ്യം രൂപീകരിച്ച ബി.ജെ.പി 9 സീറ്റുകള്‍ നേടി. മൂന്ന് മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ ബി.ജെ.പി ചെയര്പ്പേഴ്സണ് സ്ഥാനം കരസ്ഥമാക്കി. ഇത് ജനങ്ങള്‍ ബി.ജെ.പിയില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തെ കാണിക്കുന്നുവെന്ന് സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷന്‍ റാവു സാഹേബ് ദാന്‍വെ പറഞ്ഞു.
അതേസമയം വൈജാപ്പൂറില് 23 സീറ്റുകളില്‍ 13 എണ്ണവും ശിവ സേന നേടി. എന്‍.സി.പി രണ്ട് സീറ്റും കോണ്‍ഗ്രസ് രണ്ട് സീറ്റും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഒരു സീറ്റും നേടി.
Discussion about this post