ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2019ഓടെ 7.5 ശതമാനമായി മാറുമെന്ന് വേള്‍ഡ് ബാങ്കിന്റെ റിപ്പോര്‍ട്ട്. വേള്‍ഡ് ബാങ്കിന്റെ ദ്വിവര്‍ഷ ദക്ഷിണ ഏഷ്യന്‍ ഇക്കണോമിക് ഫോകസ് റിപ്പോര്‍ട്ടാണ് ഈ കാര്യം വ്യക്തമാക്കുന്നത്. നോട്ട് നിരോധനവം ജി.എസ്.ടിയും മൂലം സാമ്പത്തിക മേഖല നേരിട്ട് പ്രതിസന്ധിയില്‍ നിന്നും ഇന്ത്യ കരകയറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ല്‍ ഇന്ത്യ 7.3 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതുകൂടാതെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ദക്ഷിണ ഏഷ്യന്‍ മേഖലയെത്തന്നെ ഏറ്റവും വേഗം വളരുന്ന ഒരു മേഖലയാക്കിമാറ്റുമെന്നും വേള്‍ഡ് ബാങ്ക് പറയുന്നു.
സ്ത്രീകള്‍ ജോലിസാധ്യതയുള്ള മേഖലകളില്‍ നിന്നും മാറി നില്‍ക്കുന്നത് മൂലം ഇന്തയിലെ തൊഴില്‍ നിരക്ക് കുറഞ്ഞിരിക്കുകയാണ്. ഇത് മറികടക്കണമെങ്കില്‍ ഇന്ത്യ 81 ലക്ഷം തൊഴിലുകള്‍ ഒരു കൊല്ലം കൊണ്ട് ഉണ്ടാക്കണം. കൃഷി മേഖലയില്‍ ഉണ്ടായ തൊഴിലില്ലായ്മയാണ് സ്ത്രീകള്‍ ഈ മേഖലയില്‍ തൊഴില്‍ രഹിതരായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
നോട്ട് നിരോധനവം ജി.എസ്.ടിയും ഉണ്ടാക്കിയ സാമ്പത്തിക പ്രശ്‌നം താല്‍ക്കാലികമാണെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇവ രണ്ടും ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നും വേള്‍ഡ് ബാങ്കിന്റെ ദക്ഷിണേഷ്യന്‍ മേഖലയുടെ പരമാധികാരി മാര്‍ട്ടിന്‍ രമ പറഞ്ഞു. ഇന്ത്യ ഇരട്ടയക്കമുള്ള സാമ്പത്തിക വളര്‍ച്ചാ നിരക്ക് വരെ നേടാന്‍ സാധ്യതയുള്ളതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post