ഒരുപാട് കാലമായി ബോളിവുഡ് താരം കങ്കണയോട് ആരാധകര്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് ‘എന്തുകൊണ്ടാണ് കങ്കണ റണാവത് ട്വിറ്ററിലും ഫെയ്സ്ബുക്കിലുമൊന്നും ഇല്ലാത്തത്? എന്തും ആരുടെ മുഖത്ത് നോക്കിയും വെട്ടിത്തുറന്നു പറയുന്ന ആളായിട്ടും അതിന് മാത്രം കങ്കണ മറുപടി നല്‍കിയില്ല.
ഇപ്പോള്‍ കങ്കണ തന്നെ അതിനുള്ള കാരണം വെളിപ്പെടുത്തി രംഗത്തെത്തി. സംഗതി മറ്റൊന്നുമല്ല, ഇതൊക്കെ വെറും നേരംകൊല്ലികളാണ്. തനിക്കുവേണ്ടി മറ്റാരെങ്കിലും പോസ്റ്റ് ചെയ്യുകയാണെങ്കില്‍ അത് ആരാധകരുമായി ഒരു വ്യാജ ബന്ധം ഉണ്ടാക്കുന്നതിന് തുല്ല്യമായിരിക്കും-കങ്കണ പറഞ്ഞു.
താന്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിന് ഒരുപാട് കാരണങ്ങളുണ്ട്. അത് നേരം കൊല്ലിയാണ് എന്ന സത്യം മനസ്സിലാക്കിയത് തന്നെയാണ് പ്രധാന കാരണം. ഞാനുമായി ആശയവിനിമം നടത്താനാവും എന്നതിനാല്‍ ഒരുപാട് പേര് എന്നോട് ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് തുറക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. വെറുതെ ഒരു അക്കൗണ്ട് തുറന്നാല്‍ മതി, മറ്റാരെങ്കിലും അത് കൈകാര്യം ചെയ്തോളാം എന്നാണ് അവര്‍ പറയുന്നതും എന്നാല്‍. ഞാനത് അംഗീകരിക്കില്ല. ഞാന്‍ നേരിട്ട് ഉള്‍പ്പെടാത്ത ഒരു കാര്യവും ജീവിതത്തില്‍ ഇവുവരെ ചെയ്തിട്ടില്ല. ഞാനാണെന്ന് മറ്റാരെങ്കിലും ഭാവിക്കുന്നതിനെക്കുറിച്ച് എനിക്ക് ഓര്‍ക്കാനേ വയ്യ. ലക്ഷക്കണക്കിന് വരുന്ന എന്റെ ആരാധകരെ വഞ്ചിക്കുന്നതിന് തുല്ല്യമാണത്. ഒരു തരത്തിലുള്ള വ്യാജ ബന്ധമുണ്ടാക്കുന്നത് എന്ന് -കങ്കണ പറഞ്ഞു.
കങ്കണയുടെ വ്യക്തിജീവിതത്തില്‍ നിന്നുള്ള മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത് ആരാധകരുമായി പങ്കിടുന്നത് സഹോദരി രംഗോലിയാണ്.
Discussion about this post