തിരുവനന്തപുരം: വറ്റിവരണ്ട് ശോഷിച്ച അവസ്ഥയിലായ ഭാരതപ്പുഴയെ ജലസമൃദ്ധമാക്കാന്‍ കേന്ദ്ര പദ്ധതി.അഞ്ച് വര്‍ഷം കൊണ്ട് നിള നദിയേ വീണ്ടും ജലസമൃദ്ധമാക്കുന്ന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. 500 കോടി രൂപയാണ് പദ്ധതി ചിലവായി കണക്കാക്കിയിട്ടുള്ളത്.
ഇന്റഗ്രേറ്റഡ് വാട്ടര്‍ ഷെഡ് മാനേജ്മെന്റ് പ്രോഗ്രാമില്‍ (ഐ.ഡബ്ലിയു.എ.പി) ഉള്‍പ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.. 90 ശതമാനം ചെലവും ദേശീയ ഗ്രാമവികസന വകുപ്പാണ് വഹിക്കുന്നത്.
വാട്ടര്‍മാന്‍ എന്നറിയപ്പെടുന്ന മാഗ്സസെ അവാര്‍ഡ് ജേതാവ് രാജേന്ദ്രസിംഗിനെ പദ്ധതിയുടെ മുഖ്യ ഉപദേശകനാക്കും. 2013ല്‍ അദ്ദേഹം ഭാരതപ്പുഴ കാണാന്‍ എത്തിയിരുന്നു.
നിള ഒഴുകുന്ന പ്രദേശത്തെ ജനപ്രതിനിധികളെയും നാട്ടുകാരെയുമൊക്കെ സഹകരിപ്പിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രാഥമിക രൂപരേഖ കഴിഞ്ഞ ഫെബ്രുവരി 23ന് തയ്യാറാക്കിയിട്ടുണ്ട്.. ഗ്രാമവികസന വകുപ്പ് കമ്മിഷണര്‍ കെ.വി. മോഹന്‍കുമാര്‍ സി.ഇ.ഒയും കാര്‍ഷികോത്പാദന കമ്മിഷണര്‍ ഡോ. സുബ്രദോ വിശ്വാസ് ചെയര്‍മാനുമായുള്ള നോഡല്‍ ഏജന്‍സിക്കാണ് പദ്ധതി നിര്‍വഹണത്തിന്റെ ചുമതല. ഗ്രാമവികസനം, കൃഷി, തദ്ദേശസ്വയം ഭരണം, ജലസേചനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഭാരതപ്പുഴയെ ജലസമൃദ്ധമാക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കാര്യങ്ങള്‍ ഇവയാണ്. പുഴിലേക്ക് ഒഴുകിയെത്തുന്ന കൈവഴികള്‍ കൂടുതല്‍ ജലസമൃദ്ധമാക്കുക, ഭാരതപ്പുഴയുടെ തീരങ്ങളിലെ മണ്ണിലേക്ക് കൂടുതല്‍ ജലം എത്തിക്കുക, മണ്ണൊലിപ്പ് തടയുക,കൈവഴികളില്‍ തടയണകള്‍ നിര്‍മ്മിക്കുക.. തീരങ്ങളില്‍ മഴവെള്ള സംഭരണികള്‍ ഉണ്ടാക്കി ഉറവകള്‍ സൃഷ്ടിക്കുക. സമീപ പ്രദേശങ്ങളിലെല്ലാം ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും കര്‍ഷകര്‍ക്കും ധനസഹായം നല്‍കുക എന്നിങ്ങനെയാണ് പദ്ധതികള്‍.
പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കുന്നത് പാലക്കാട്ടാണ്. ഇതിനായി 78 കോടി രൂപയാണ് അനുവദിച്ചിട്ടുണ്ട്. ജൂണ്‍ ആദ്യവാരം പാലക്കാട് ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം സംഘടിപ്പിക്കും. തുടര്‍ന്ന് തിരുവനന്തപുരത്ത് നടക്കുന്ന ശില്പശാലയില് പദ്ധതിയുടെ അന്തിമരൂപം തയ്യാറാക്കും.
തൃത്താല, ആലത്തൂര്‍, പട്ടാമ്പി, നെന്മാറ, അട്ടപ്പാടി പ്രദേശത്തെ നാലായിരത്തോളം ഹെക്ടര്‍ പ്രദേശമാണ് ആദ്യ ഘട്ടത്തില്‍ പെടുക. ഭാരതപ്പുഴയുടെ കൈവഴികളായ തൂതപ്പുഴ, കുന്തിപ്പുഴ, കാഞ്ഞിരപ്പുഴ, അമ്പന്‍കടവ്, തുപ്പാണ്ടിപ്പുഴ, ഗായത്രിപ്പുഴ, മംഗലം നദി, അയലൂര്‍പ്പുഴ, വണ്ടാഴിപ്പുഴ, മീങ്കാരപ്പുഴ, ചുള്ളിയാര്‍, കല്‍പ്പാത്തിപ്പുഴ, കോരയാര്‍, വാളയാര്‍ കണ്ണാ!ടിപ്പുഴ എന്നിവയുടെ പുനരുദ്ധാരണവും നടക്കും.
Discussion about this post