എന്‍ഡിഎ സര്‍ക്കാര്‍ ഭരണത്തില്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി മെയ് 26ന് രാജ്യവ്യാപകമായി ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ ലോക്‌സഭാ മണ്ഡലമായ വാരണാസിയിലോ മറ്റേതെങ്കിലും ഉള്‍ഗ്രാമങ്ങളിലോ പരിപാടിക്ക് നേതൃത്വം നല്‍കും. അന്നേ ദിവസം രാജ്യത്തുടനീളം ജനസമ്പര്‍ക്ക പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേയ്‌ക്കെത്തിക്കാനും മന്ത്രിസഭാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇതിനുപുറമേ പാര്‍ട്ടി അംഗത്വം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നു മാസം നീണ്ടു നില്‍ക്കുന്ന ജന സമ്പര്‍ക്ക പരിപാടിക്കും ബിജെപി രൂപം നല്‍കിയിട്ടുണ്ട്. നവംബര്‍ ഒന്നിന് ആരംഭിച്ച അംഗത്വ വിതരണ പരിപാടിയിലൂടെ ഇതിനോടകം 10.5 കോടി അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പുതിയ അംഗങ്ങളെ കാണുകയും പാര്‍ട്ടിയുടെ ആശയങ്ങള്‍ അവരിലേയ്‌ക്കെത്തിക്കുകയും ചെയ്യുമെന്ന് ബിജെപി പ്രസിഡണ്ട് അമിത് ഷാ അറിയിച്ചു.
ജൂലൈ 31 വരെ നീണ്ടു നില്‍ക്കുന്ന ജന സമ്പര്‍ക്ക പരിപാടിക്കു ശേഷം പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പരിശീലനം നല്‍കാനും ബിജെപി ആലോചിക്കുന്നുണ്ട്.
Discussion about this post