ബലാത്സംഗത്തെ രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ക്കരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അസമില്‍ വെച്ച് പറഞ്ഞു. മാനസികാവസ്ഥയാണ് മാറേണ്ടതെന്നും കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കുയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അസം സര്‍ക്കാരിന്റെ അടല്‍ അമ്രിത് അഭിയാന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയൊരു ബില്‍ പാസ്സക്കുന്നത് മൂലം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയില്ലായെന്നും അതിന് വേണ്ടത് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ‘മതത്തിന്റെയും ജാതിയുടെയും പേരില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ അത് ഭരണം നേടാനുള്ള എളുപ്പ വഴിയായിട്ടാണ് കാണുന്നത്. ഇവരെ നമ്മള്‍ സൂക്ഷിക്കണം.’ നായിഡു പറഞ്ഞു.
ഒരു സംഭവത്തെയും പേരെടുത്ത് പറയാതെയായിരുന്നു വെങ്കയ്യ നായിഡു പരാമര്‍ശം നടത്തിയത്.
Discussion about this post