‘അഡാറ് ലവ്’ എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെ ദേശീയ തലത്തില്‍ വരെ ശ്രദ്ധ നേടിയ പ്രിയ വാര്യരുടെ പുതിയ പ്രകടനവും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.ഒരു തമിഴ് ചാനല്‍ നടത്തിയ അവാര്‍ഡ് നിശയില്‍ പ്രശസ്ത ഹാസ്യനടനായ യോഗി ബാബുവിനെ നോക്കി കണ്ണിറുക്കുന്ന പ്രിയയുടെ വിഡിയോ തരംഗമാവുന്നു്.
സിനിമയിലൂടെ ചിരിപ്പിക്കുന്ന യോഗിയുടെ വേദിയിലെ പ്രകടനവും ഒപ്പം പ്രിയയുടെ ‘ക്യൂട്ട് കണ്ണിറുക്കലും’ കൂടി ആയപ്പോള്‍ കാഴ്ചക്കാര്‍ക്ക് ആതൊരു ആഘോഷമായി.
വലിയ പൊട്ടിച്ചിരിയോടെയാണ് സദസ്സ് ഇരുവരുടെയും പ്രകടനത്തെ വരവേറ്റത്. നേരത്തെ മറ്റൊരു തമിഴ് ചാനല്‍ നടത്തിയ റിയാലിറ്റി ഷോ ഫൈനല്‍ വേദിയിലെ പ്രിയയുടെ പ്രകടനം സംഗീത സംവിധായകന് അനിരുദ്ധ് ഉള്‍പ്പടെയുള്ളവരുടെ പ്രശംസ ഏറ്റു വാങ്ങിയിരുന്നു.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘അഡാറ് ലവ്’ എന്ന സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം ഹിറ്റായതോടെ വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ മിന്നും താരമായി പ്രിയ മാറി. ഫെയ്സ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ വരെ പ്രിയ ഇന്‍സ്റ്റഗ്രാമില്‍ പിന്നിലാക്കി. തൃശൂര്‍ സ്വദേശിനിയായ പ്രിയ വിമല കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ്.
Discussion about this post