കൊല്‍ക്കത്ത: മെയ് 9ന് കൊല്‍ക്കത്തയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിമാനത്താവളത്തിലെത്തും. 2012ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് മുന്‍ പ്രധാനമന്ത്രി മന് മോഹന്‍ സിങ്ങിനെ സ്വീകരിക്കാന്‍ മമത വിമാനത്താവളത്തിലെത്താതിരുന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. മോദിക്കെതിരായ രാഷ്ട്രീയ നിലപാടുകളില്‍ അയവു വരുത്തുന്നതിന്റെ ഭാഗമായാണ് മമത വിമാനത്താവളത്തിലെത്തുന്നത് എന്നാണ് വിലയിരുത്തല്‍.
മോദിക്കെതിരെ കടുത്ത നിലപാടുകളുമായി നീങ്ങിയിരുന്ന മമത അടുത്തയിടെ കല്‍ക്കരി ഖനന ബില്ലടക്കം നിര്‍ണ്ണായക ബില്ലുകളില്‍ മോദി സര്‍ക്കാരിനു പിന്തുണയുമായെത്തിയിരുന്നു. ഇതിനു പുറമേ മെയ് 5 ന് മമത നടത്താനിരുന്ന അസനോള്‍ സന്ദര്‍ശനം പ്രധാനമന്ത്രിയുടെ യാത്രയോടനുബന്ധിച്ച് മാറ്റിവച്ചിട്ടുമുണ്ട്. ഇരുനേതാക്കളും രാഷ്ട്രീയ നിലപാടുകളില്‍ അയവു വരുത്തുന്നതോടെ ബിെജപിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന വിമത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് പ്രതിസന്ധിയിലാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്കുന്ന സൂചന.
Discussion about this post