ഒഡീഷിലെ ബാലസോര്‍ ജില്ലയിലെ മണിത്രി ചന്ദന്‍പൂര്‍ ഗ്രാമത്തിലെ ഒരു സ്വയം സഹായ സംഘത്തിന്റെ പ്രസിഡന്റായ സത്യഭാമാ ബെഹ്റ എന്ന സ്ത്രീയെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് തല്ലി. അവിടുത്തെ ആള്‍ക്കാരുടെ സ്വകാര്യ വിഷയങ്ങളിലും സാമൂഹിക ആചാരങ്ങളിലും ഇവര്‍ ഇടപെട്ടു എന്നാരോപിച്ചാണ് ഒരു കൂട്ടം ആള്ക്കാര് ഇവരെ മര്‍ദ്ദിച്ചത്.
പ്രദേശത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഇവര്‍ പരിഹരിച്ച രീതിയില്‍ നാട്ടുകാര്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. സംഭവത്തിന് ശേഷം സിമുലിയ പോലീസ് സ്റ്റേഷനില്‍ രണ്ട് പരാതികള്‍ ലഭിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് ഇന്‍സ്പെക്ടര്‍ കുമാര്‍ പരിദ പറഞ്ഞു.
അതേസമയം നീതിക്ക് വേണ്ടി പോരാടുമെന്ന് സത്യഭാമാ ബെഹ്റ പറഞ്ഞു.
Discussion about this post