ജസ്റ്റിസ് ലോയയുടെ മരണത്തെ സംബന്ധിച്ച് പ്രത്യേക അന്വേഷണം വേണമെന്ന പോതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി വിധി ചിലരുടെ നുണപ്രചരണത്തെ വെളിപ്പെടുത്തുന്നതാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്റെ ബ്ലോഗിലൂടെ പറഞ്ഞു. നുണ പ്രചരിപ്പിക്കുന്നതിനായി ഇതിന് മുമ്പ് ഇത്രയധികം ദേശീയ രാഷ്ട്രീയ പാര്‍ട്ടികളും വിരമിച്ച ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരും മുന്നോട്ട് വന്നിട്ടില്ലായെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇവര്‍ ഗൂഢാലോചന നടത്തുന്നവരെപ്പോലെയായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില സംഘങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ സുക്ഷ്മമായി പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുപോലുള്ള പ്രവര്‍ത്തികള്‍ ഇനി ഭാവിയില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഇംപീച്ചമെന്റിന്റെ ശക്തി കോണ്‍ഗ്രസ് പാര്‍ട്ടി ദുരുപയോഗം ചെയ്യുന്നു. ഇതൊരു രാഷ്ട്രീയ ഉപകരണമാക്കി മാറ്റിയിരിക്കുകയാണ് അവര്‍. നിങ്ങള്‍ ഞങ്ങളുടെ കൂടെ നിന്നില്ലെങ്കില്‍ 50 എം.പിമാര്‍ ഉപയോഗിച്ച് ഞങ്ങള്‍ക്ക് പ്രതികാരം എടുക്കാന്‍ സാധിക്കുമെന്നാണ് അവര്‍ നല്‍കുന്ന സന്ദേശം.’ ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
Discussion about this post