പശ്ചിമ ബംഗാളില്‍ ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വെടിയേറ്റു മരിച്ചു.ബിജെപി നേതാവായ ഷേയ്ഖ് ദില്ദറാണ് തൃണമൂല്‍ കോണ്‍ഗ്രസുമായി സംഘര്‍ഷം നടക്കുന്ന ബിര്‍ഹം ജില്ലയില്‍ വെടിയേറ്റ് മരിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പത്രിക നല്കാന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിക്കാത്തിനെ ചോല്ലിയുള്ള തര്‍ക്കമാണ് ജില്ലയില്‍ സംഘര്‍ഷത്തിനിടയാക്കിയത്. നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുവെന്ന് ബിജെപി പ്രസിഡണ്ട് ദിലീപ് ഘോഷ് പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഷേയ്ഖ് ദില്ദറിന്റെ മരണത്തിന് പിന്നിലെന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു. പോലിസിന്റെ മുന്നില്‍ വച്ചാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടതെന്നും ഒരു ബിജെപി പ്രവര്ത്തകന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് അട്ടിമറിച്ചു കൊണ്ടുള്ള തൃണമൂല്‍ അക്രമത്തിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. നേരത്തെ ബിജെപിയുടെ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള സമയം നീട്ടി നല്‍കിയിരുന്നു. എന്നാല്‍ കോടതി ഇടപെട്ടിട്ടും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം തുടരുകയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ കൊല്ലപ്പെട്ടത് ബിജെപിക്കാരനല്ല എന്ന വാദവുമായ.ി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post