മേഘാലയയില്‍ നിലവിലുണ്ടായിരുന്ന അഫ്‌സ്പാ നിയമം പിന്‍വലിച്ച് കേന്ദ്രം. മേഘാലയ കൂടാതെ അരുണാചല്‍ പ്രദേശിലെ 8 പോലീസ് സ്‌റ്റേഷന്‍ പരിധികളിലും അഫ്‌സ്പാ നിയമം പിന്‍വലിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതേപ്പറ്റിയുള്ള ഗസറ്റ് പുറപ്പെടുവിച്ചത്. ഈ മാസം 30 മുതലാണ് ഗസറ്റ് നിയമം നിലവില്‍ വരാന്‍ പോകുന്നത്.
സംസ്ഥാന സര്‍ക്കാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തത്. ഇതുകൂടാതെ വിദേശികള്‍ക്ക് നിയന്ത്രിത മേഖലയിലേക്കും സംരക്ഷിത മേഖലയിലേക്കുമുള്ള പ്രവേശനത്തിനുള്ള പെര്‍മിറ്റുകളുടെ നിയമങ്ങളും സര്‍ക്കാര്‍ ഇളവ് ചെയ്തിട്ടുണ്ട്. അതേസമയം പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും വരുന്ന വിദേശികള്‍ക്ക് നിയമത്തില്‍ ഇളവ് നല്‍കുന്നതല്ല.
അഫ്‌സ്പാ നിയമമനുസരിച്ച് സുരക്ഷാ ഭടന്മാര്‍ക്ക് കുഴപ്പമുള്ള സ്ഥലങ്ങളില്‍ പല പ്രവര്‍ത്തനങ്ങളും നടത്താനുള്ള സ്വാതന്ത്യമുണ്ട്. സ്ഥലങ്ങള്‍ പരിശോധിക്കാനും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും മറ്റും ഈ നിയമം വഴി സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ക്ക് കഴിയും.
Discussion about this post