കൊച്ചി: ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിനായി മന്ത്രി കെ. ബാബുവിന് 50 ലക്ഷം രൂപ നല്‍കിയെന്ന് ബാര്‍ അസോസിയേഷന് വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ്.
ബാബുവിനെതിരെയുള്ള കോഴയാരോപണത്തില്‍ വിജിലന്‍സിന് മുന്നില്‍ ഹാജരായി മൊഴിനല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജു രമേശ്.
ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രതിനിധി റഫീഖിന്റെ സാന്നിധ്യത്തിലാണ് പണം കൈമാറിയത്. പണം വാങ്ങിയത് മന്ത്രിയുടെ പെഴ്സണല്‍ സെക്രട്ടറി സുരേഷാണെന്നും പണം മന്ത്രിയുടെ കാറില്‍ വെയ്ക്കുന്നത് കണ്ടെന്നും ബിജു രമേശ് പറഞ്ഞു.
Discussion about this post