കൊച്ചി: സ്വകാര്യ ആശുപത്രി നഴ്സുമാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരുടെയും മിനിമം വേതനം പുതുക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് മാനേജ്മെന്റുകള്‍. പുതുക്കിയ മിനിമം വേതനം നല്കിയാല് ആശുപത്രികള്‍ പൂട്ടേണ്ടിവരുമെന്നും അല്ലെങ്കില്‍ ചികിത്സാ നിരക്ക് വര്‍ധിപ്പിക്കുമെന്നും മാനേജ്മെന്റുകള്‍ പറയുന്നു.
ഭീഷണിയിലൂടെ നേടിയെടുത്ത ശമ്പള വര്‍ധനവാണിതെന്നും. വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് (കെപിഎച്ച്എ) അറിയിച്ചു.
അതേസമയം, ഈ മാസം തന്നെ വര്‍ധിപ്പിച്ച വേതനം നഴ്സുമാര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രികള്‍ക്ക് യുഎന്‍എ നോട്ടീസ് നല്കി. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം നടത്തുമെന്നും നോട്ടീസില്‍ പറയുന്നു.
Discussion about this post