പഞ്ചായത്ത് രാജ് ശക്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മദ്ധ്യ പ്രദേശിലെ മണ്ഡ്ലാ മുനിസിപ്പാലിറ്റിയിലാണ് ഉദ്ഘാടനം നടന്നത്. ഈ പദ്ധതിയിലൂടെ ഗ്രാമീണ ഭരണ സമിതികള്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള സഹായം ലഭിക്കും.
മദ്ധ്യ പ്രദേശിലെ ആദിവാസി മേഖലകള്‍ക്ക് വേണ്ടിയുള്ള വികസന പദ്ധതികളുടെ ഒരു രൂപരേഖയും ചടങ്ങില്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. രണ്ട് ലക്ഷം കോടി രൂപയാണ് ഈ മേഖലയുടെ വികസനത്തിന് വേണ്ടി മാറ്റിവെച്ചിരിക്കുന്നത്.
ഇത് കൂടാതെ മനേരി ജില്ലയില്‍ ഒരു എല്‍.പി.ജി ബോട്ട്ലിങ് പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
Discussion about this post