പടീദാര്‍ അനാമത് ആന്ദോളന് സമിതിയുടെ നേതാവായ ഹാര്‍ദിക് പട്ടേലിന് നല്‍കിയിരുന്ന വൈ+ വിഭാഗത്തിലുള്ള സുരക്ഷ പിന്‍വലിച്ച് കേന്ദ്രം. ഇന്റലിജന്‍സ് ബ്യൂറോയുടെ ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
2017 നവംബറിലായിരുന്നു ഹാര്‍ദിക് പട്ടേലിന് യൈ+ വിഭാഗത്തിലുള്ള സുരക്ഷ ഇന്റലിജന്‍സ് ബ്യൂറൊ നല്‍കിയത്. എട്ട് സി.ഐ.എസ്.എഫ് കമാന്‍ഡോകളായിരുന്നു ഹാര്‍ദിക് പട്ടേലിന് സംരക്ഷണം നല്‍കിയത്. ചൊവ്വാഴ്ചയായിരുന്നു സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. ഇങ്ങനൊരു തീരുമാനത്തെപ്പറ്റി താന്‍ അറിഞ്ഞില്ലായെന്നായിരുന്നു ഹാര്‍ദിക് പട്ടേലിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം നടന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് മുതല്‍ ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിക്കെതിരെ പ്രചരണം നടത്തി വരികയായിരുന്നു.
Discussion about this post