മംഗോളിയ ഇന്ത്യയുടെ തന്ത്രപ്രധാനമായ പങ്കാളി മാത്രമല്ല, ആദ്ധ്യാത്മിക അയല്‍വാസി കൂടിയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഇന്ത്യയും മംഗോളിയയും തമ്മിലുള്ള ജോയിന്റ് കമ്മിറ്റി മീറ്റിംഗിന് വേണ്ടി മംഗോളിയയിലെത്തിയതായിരുന്നു സുഷമാ സ്വരാജ്.
‘ഇന്ത്യയില്‍ മംഗോളിയയുടെ രാജാക്കന്മാരുടെ വീരശൂരത പേര് കേട്ടതാണ്. രണ്ട് രാജ്യങ്ങളിലും ബുദ്ധമത പാരമ്പര്യം നിലനില്‍ക്കുന്നുണ്ട്.’-സുഷമാ സ്വരാജ് പറഞ്ഞു. മംഗോളിയയിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ ബുദ്ധമതത്തെപ്പറ്റി ഗവേഷണം നടത്താന്‍ വേണ്ടി വരണമെന്നും അവര്‍ പറഞ്ഞു. സുഷമാ സ്വരാജും മംഗോളിയന്‍ വിദേശകാര്യ മന്ത്രിയും മംഗോളിയയിലെ ജനങ്ങളുടെ പ്രാപ്തി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ നടത്തുന്നവരാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് ഭാഷാ പരിശീലനവും ഐ.ടി മേഖലയില്‍ വേണ്ട പരിശീലനവും ഇരു രാജ്യങ്ങളും നല്‍കുന്നുണ്ട്.
രണ്ട് വിദേശകാര്യ മന്ത്രിമാരും അടിസ്ഥാന സൗകര്യങ്ങള്‍, ഊര്‍ജ്ജം, സേവനം, ഐ.ടി തുടങ്ങിയ മേഖലകളില്‍ സഹകരണത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. മംഗോളിയയില്‍ ഒരു റിഫൈനറി നിര്‍മ്മിക്കുന്നതിന് വേണ്ടി ഇന്ത്യ മംഗോളിയയ്ക്ക് 100 കോടി ഡോളര്‍ നല്‍കിയിരുന്നു. തീവ്രവാദത്തെ ചെറുക്കാനുള്ള പദ്ധതികളെപ്പറ്റിയും ഇരുവരും ചര്‍ച്ച ചെയ്തു. പല കരാറുകളിലും ഇരുവരും ഒപ്പു വെക്കുകയുമുണ്ടായി.
19ാമത്തെ കുഷോക് ബകൂലാ റിംപോച്ചെയുടെ നൂറാം ജന്മദിനാഘോഷത്തിലും സുഷമാ സ്വരാജ് പങ്കെടുക്കും. കുഷോക് ബകൂലാ റിംപോച്ചെ മംഗോളിയയിലുള്ള ഇന്ത്യന്‍ അംബാസഡര്‍ കൂടിയായിരുന്നു.
https://www.facebook.com/braveindianews/videos/2239528116270337/
Discussion about this post