ഇന്ത്യയിലെ യുവജനതതയുടെ ജോലി നല്‍കാനായി ബി.ജെ.പിയുടെ ‘കൗശല്‍ രഥ് യാത്ര’. മേയ് അവസാനത്തോടെ നടത്താനിരിക്കുന്ന ഈ യാത്ര മദ്ധ്യ പ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയായിരിക്കും കടന്ന് പോകുക. ഇതുകൂടാതെ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയും കടന്ന് പോകും. വൊക്കേഷണല്‍ പഠനത്തെയു വൈദഗ്ദ്ധ്യ പരിശീലനത്തെയും നല്ല കാഴ്ചപ്പാടിലൂടെ ജനങ്ങളെ കാണുവാന്‍ പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് ഈ യാത്രയ്ക്കുള്ളതെന്ന് വൈദഗ്ദ്ധ്യ പരിശീലന വികസന മന്ത്രി അനന്ദ് കുമാര്‍ ഹെഗ്ഡെ പറഞ്ഞു. യുവജനതയ്ക്് ജോലി ലഭിക്കാന്‍ വേണ്ടിയുള്ള വിദഗ്ദ്ധ പരിശീലനം നല്‍കുക എന്നതും ഈ യാത്രയുടെ ലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post