‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമ കണ്ടെടുത്ത കഴിവുറ്റ നായികാതാരമാണ് നിമിഷ സജയന്. ഈട, ഒരു കുപ്രസിദ്ധ പയ്യന് എന്നീ ചിത്രങ്ങള്‍ നിമിഷയ്ക്ക് ശക്തമായ കഥാപാത്രങ്ങളെ തന്നെ നല്കി. സിനിമയുടെ വര്‍ണപ്പൊലിമയില്‍ മുങ്ങി എല്ലാം വാരിപ്പിടിക്കാതെ പുതുമയാര്‍ന്ന കഥാപാത്രങ്ങളിലൂടെയാണ് ഈ കലാകാരിയുടെ യാത്ര.
‘ ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടി.’ ആദ്യചിത്രം ശ്രദ്ധേയമായതോടെ നിരവധി അവസരങ്ങള്‍ വന്നിരുന്നുവെങ്കിലും ആ മോഹന വലയങ്ങളിലൊന്നും താന്‍ വീണുപോയില്ല. ആ തീരുമാനം ശരിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞുവെന്നും നിമിഷ. ഒരു കഥ കേട്ടുകഴിഞ്ഞാല്‍ ആ കഥയോ കഥാപാത്രമോ മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ടെങ്കില്‍ മാത്രമേ അതിനുപിറകെ പോകാറുള്ളൂ. കേട്ട കഥകളില്‍ എന്നെ സ്വാധീനിച്ചവയാണ് തൊണ്തിമുതലിന് ശേഷം ‘ഈട’യായും ‘കുപ്രസിദ്ധ പയ്യനാ’യും വന്നത്. പാട്ടും ഡാന്‍സും വേണമെന്നില്ല, ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കണമെന്നില്ല. നല്ല സിനിമയുടെ ഭാഗമാകണമെന്നേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂവെന്നും നിമിഷ പറയുന്നു.
തൊണ്ടിമുതലിലെ ശ്രീജയെക്കാളും ഈടയിലെ ഐശ്വര്യയെക്കാളും ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് കുപ്രസിദ്ധ പയ്യനിലെ അന്ന എലിസബത്ത്. കഴിഞ്ഞ രണ്ടുചിത്രങ്ങളിലും നാടന്‍ കഥാപാത്രങ്ങളാണെങ്കില്‍ ഇതല്പം മോഡേണാണ്. പുരുഷകേന്ദ്രിതമായ സമൂഹത്തില്‍ അതിജീവനത്തിനായി പോരാടുന്ന പെണ്‍കുട്ടിയാണ് അന്ന. പെണ്‍കരുത്തിന്റെ കഥപറഞ്ഞ ചിത്രത്തില്‍ ഏറെ ചലഞ്ചിങ്ങായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും സംതൃപ്തിയും വലുതാണെന്നും നിമിഷ.
Discussion about this post