കഴിഞ്ഞ ദിവസം ഒരു പകല്‍ മുഴുവന്‍ കൊച്ചിയിലുണ്ടായിട്ടും പോലീസ് കസ്റ്റഡിയില്‍ വെച്ച് മരിച്ച് ശ്രീജിത്ത് എന്ന യുവാവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നതിനെ ന്യായീകരിച്ച് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുഖ്യമന്ത്രിക്ക് എല്ലായിടത്തും എത്താനാവില്ലായെന്നും മുഖ്യമന്ത്രിയുടെ യാത്രാ വഴി തീരുമാനിക്കുന്നത് മറ്റ് ചില സംവിധാനങ്ങളുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. വീട് സന്ദര്‍ശിക്കാത്തതില്‍ അപാകതയൊന്നുമില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചിയിലുണ്ടായിട്ടും മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കാത്തതില്‍ ശ്രീജിത്തിന്റെ അമ്മയും മറ്റ് പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു. വരാപ്പുഴയില്‍ പങ്കെടുക്കേണ്ട ചടങ്ങിലേക്ക് വൈപ്പിന്‍ വഴി കറങ്ങിയായിരുന്നു മുഖ്യമന്ത്രി വന്നത്.
വരാപ്പുഴയില്‍ ഇന്ന് സി.പി.എം വിളിച്ച് ചേര്‍ത്ത് രാഷ്ട്രീയ വിശദീകരണ യോഗത്തെ പ്രത്യേകമായി കാണേണ്ടതില്ലായെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
Discussion about this post