ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ക്ക് വേണ്ടി ഹോട്ട്ലൈന്‍ സംവിധാനം നടപ്പിലാക്കാന്‍ തീരുമാനമായി. ഇരു സൈന്യങ്ങളും തമ്മിലുള്ള വിശ്വാസം വര്‍ധിപ്പിക്കാനും ദോക്ലാം പോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുമാണ് അടിനന്തിരാവശ്യങ്ങള്ക്ക് വേണ്ടിയുള്ള ഈ ടെലിഫോണ്‍ സംവിധാനം കൊണ്ട് വരുന്നത്. നിര്‍ണ്ണായകമായ ഈ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനത്തിന് ശേഷമാണ്.
ഇരു സൈന്യങ്ങളും തമ്മിലുള്ള പരസ്പര ധാരണ വര്‍ധിപ്പിക്കാനും ഇത് സഹായകരമാകും. വിശ്വാസം വര്‍ധിപ്പിക്കാനുള്ള മറ്റ് പല പദ്ധതികളും ഇരു സൈന്യങ്ങളും നടപ്പിലാക്കണമെന്ന് ഇരു രാഷ്ട്രത്തലവന്മാരും പറഞ്ഞു. ഹോട്ട്ലൈന്‍ സംവിധാനം കൊണ്ട് വരാനുള്ള ചര്‍ച്ചകള്‍ 2013 മുതല്‍ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. ഇരു സൈന്യങ്ങളുടെയും ഡയറക്ടര്‍ ജനറല്‍മാര്‍ക്ക് ഹോട്ട്ലൈന്‍ സംവിധാനം നിലവിലുണ്ട്.
Discussion about this post