ലോകത്ത് ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ആരാധകരുള്ള നേതാവ് നരേന്ദ്ര മോദിയാണെന്ന് ബര്‍സ്റ്റണ്‍ മാര്സ്റ്റല്ലര് എന്ന കമ്പനി നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഫേസ്ബുക്കില്‍ മോദിക്കുള്ളത് 4 കോടി 32 ലക്ഷം ഫോളോവേഴ്സുണ്ട്. യു.എസ് പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിനുള്ളത് 2 കോടി മുപ്പത്തിയൊന്ന് ലക്ഷം ഫോളോവേഴ്സാണ്. ജോര്‍ഡനിലെ റാണിയായ റാണിയയാണ് മൂന്നാം സ്ഥാനത്തുള്ളത്. 1 കോടി 60 ലക്ഷം ഫോളോവേഴ്സാണഅ റാണിയയ്ക്കുള്ളത്. അഞ്ചാം സ്ഥാനത്തുള്ള കംബോഡിയന്‍ പ്രധാനമന്ത്രിക്കുള്ളത് 90 ലക്ഷം ഫോളോവേഴ്സാണ്.
650 നേതാക്കന്മാരുടെ ഫേസ്ബുക്ക് പേജുകളാണ് ബര്‍സ്റ്റണ്‍ മാര്സ്റ്റല്ലര് നോക്കിയത്. ഏഷ്യയില്‍ ട്വിറ്ററിനെക്കാള്‍ കൂടുതല്‍ ഫേസ്ബുക്ക് ഉപഭോക്താക്കളാണുള്ളത്. അത് കൊണ്ട് തന്നെ ഏഷ്യയിലെ നേതാക്കന്മാര്ക്കാണ് കൂടുതല്‍ ഫേസ്ബുക്ക് ഫോളോവേഴ്സുള്ളത്.
അതേസമയം ജനങ്ങളുമായുള്ള സമ്പര്‍ക്കത്തില്‍ ട്രംപ് മുന്നിട്ട് നില്ക്കുന്നു. കഴിഞ്ഞ 14 മാസത്തിനുള്ളില്‍ 20 കോടി 49 ലക്ഷം കമന്റുകളും ലൈക്കുകളും ഷെയറുകളും ട്രംപിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം മോദിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് ലഭിച്ചത് 11 കോടി 36 ലക്ഷം കമന്റുകളും ലൈക്കുകളും ഷെയറുകളുമാണ്. ഇത് കൂടാതെ ട്രംപ് ഒരു ദിവസം ശരാശരി 5 തവണ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇത് മോദിയെക്കാള്‍ രണ്ടിരട്ടിയില്‍ കൂടുതലാണ്.
ഇത് കൂടാതെ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് സ്വയം കൈകാര്യം ചെയ്യുന്ന നേതാക്കളെയും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ന്യൂ സിലാന്‍ഡിലെ പ്രധാനമന്ത്രിയായ ജകിന്ഡാ ആര്‍ഡേണ്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ വളരെയധികം സജീവമാണ്. ഏഴ് മാസം ഗര്‍ഭിണിയായ ഇവര്‍ സ്വന്തം കാറില്‍ നിന്ന് വരെ വീഡിയോകള്‍ ഇടാറുണ്ട്.
Discussion about this post