അപര്‍ണ ബാലമുരളി നായികയായ് എത്തുന്ന കാമുകി എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. ഗോപിസുന്ദര്‍ ഈണമിട്ട ”കുറുമ്പീ കുറുമ്പീ” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ജയദീപാണ്. ബിനു എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് അസ്കര്‍ അലിയാണ്. ഫസ്റ്റ് ക്ലാപ്പ് മൂവീസിന്റെ ബാനറില്‍ ഉന്മേഷ് ഉണ്ണികൃഷ്ണന് ആണ് നിര്‍മ്മാണം.
അന്ധനായ ചെറുപ്പക്കാരനെ പ്രണയിക്കുന്ന കാമുകിയുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. റിയല്‍ ലൈഫ് കോളേജ് സ്റ്റോറിയായിട്ടാണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രണയം, സംഗീതം ,കോമഡി എന്നീ ചേരുവകളോടെ സാമൂഹിക പ്രാധാന്യമുള്ള ചിലസംഭവങ്ങള്‍ കൂടി പറയുന്ന ഈ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.
കാവ്യാ സുരേഷ് , ബൈജു, ബിനു അടിമാലി, പ്രദീപ് കോട്ടയം, റോസിന് ജോളി,ഡാന്‍ ഡേവിസ്, ഉല്ലാസ് പന്തളം, അനീഷ് വികടന് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
Discussion about this post