23 -ാം വയസ്സിൽ വീട് വിട്ടുപോയതിൽ ഇപ്പോൾ കുറ്റംബോധം തോന്നുന്നു. തന്റെ മകളെ ഒരിക്കലും അതിന് അനുവദിക്കില്ല .ബോളിവുട്ടിൽ ഏറ്റവും ജനശ്രദ്ധയുള്ള താരമായ ആലിയ ഭട്ടിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലാകുന്നത്.
അമ്മയുടെ ഉത്തരവാദിത്യങ്ങളും ജോലിത്തിരക്കുകളും ഒരുമിച്ചുകൊണ്ടു പോകുന്നതിനെ കുറിച്ചും മകൾ റാഹയെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് ബോളിവുഡ് സുന്ദരി . 23- ാം വയസ്സിൽ തുടങ്ങിയതാണ് വീട് വിട്ടുള്ള തന്റെ ജോലി. അക്കാലങ്ങളിൽ ഷൂട്ടിംഗിന്റെ തിരക്കിലായിരുന്നു. താൻ ഏത് നഗരത്തിലാണ് ഷൂട്ടിംഗ് എന്ന് പോലും തന്റെ അമ്മയ്ക്ക് അറിയില്ലായിരുന്നു. അമ്മയോടൊപ്പമുള്ള നല്ല നിമിഷങ്ങളാണ് പോയി മറഞ്ഞത്. അത് എല്ലാം ഇപ്പോൾ ആലോചിക്കുമ്പോൾ കുറ്റംബോധം തോന്നുന്നു എന്നാണ് താരത്തിന്റെ വാക്കുകൾ.
എന്റെ അമ്മയോടൊപ്പമുള്ള നല്ല നിമിഷങ്ങൾ പോയതു കൊണ്ട് തന്നെ തന്റെ മകൾക്കും ഈ സാഹചര്യം വരാൻ താൻ ഒരിക്കലും സമ്മതിക്കില്ല. തന്റെ മകൾ റാഹയ്ക്കും ഈ കുറ്റബോധം ഒരിക്കലും ഉണ്ടാകരുതൊന്നും അതിനാൽ റാഹയെ 23 -ാം വയസിലൊന്നും വീടുവിട്ടുപോകാൻ അനുവദിക്കില്ലെന്നും താരം വ്യക്തമാക്കി.
വളരെ പെട്ടെന്നായിരുന്നു രൺവീർ കപൂറുമായുള്ള താരത്തിന്റെ വിവാഹം. അന്ന് സോഷ്യൽ മീഡിയ വൻ ആഘോഷമാക്കിയതായിരുന്നു പ്രണയജോഡികളുടെ കല്യാണം. മകൾ റാഹയുടെ ജനനവും പിന്നീടുള്ള അവരുടെ സുന്ദരമായ ജീവിതവും എല്ലാം വാർത്തകളിൽ നിരന്തരം നിറഞ്ഞുനിന്നിരുന്നു. കൂടാതെ ലോകത്തെ ഏറ്റവും മികച്ച ആഡംബര ബ്രാൻഡുകളിലൊന്നായ ഗുച്ചിയുടെ അംബാസിഡറാകുന്ന ആദ്യ ഇന്ത്യക്കാരി എന്ന ചരിത്രനേട്ടവും താരം സ്വന്തമാക്കിയിരുന്നു.
Discussion about this post