മോസ്കോ: റഷ്യന്‍ ബഹിരാകാശ പേടകം പ്രോഗ്രസ്എം27എം ഇന്ന് ഭൂമിയില്‍ പതിക്കുമെന്നു മുന്നറിയിപ്പ്.
പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചാലുടന്‍ ഘര്‍ഷണം മൂലം കത്താന്‍ തുടങ്ങും. എങ്കിലും ഇതിന്റെ ഭാഗങ്ങള്‍ ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ട്.എന്നാല്‍ ഇത് എവിടെ പതിക്കുമെന്നു വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ല.റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസ് ആണ് ഇതു സംബന്ധിച്ച നിരീക്ഷണങ്ങള്‍ നടത്തിവരുന്നത്.
രാജ്യാന്തര ബഹിരാകാശ സ്റ്റേഷനില്‍ താമസിക്കുന്നവര്‍ക്കുള്ള സാധനങ്ങളുമായി കഴിഞ്ഞ 28 നാണു പ്രോഗ്രസ് എം27 എം വിക്ഷേപിച്ചത്. എന്നാല്‍ ഭ്രമണപഥ ക്രമീകരണം പാളുകയായിരുന്നു. മൂന്നു ടണ്‍ വസ്തുക്കളാണ് ഇതിലുള്ളത്.
പേടകം ഭൂമിയില്‍ പതിക്കുന്നതു സംബന്ധിച്ച നിരീക്ഷണത്തിനായി നാസയുടെയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെയും സഹകരണം റോസ്കോസ്മോസ് തേടിയിട്ടുണ്ട്.
നാസയുടെ പേടകമായ സ്കൈലാബ് 1979 ല്‍ ഭൂമിയില്‍ എതിച്ചത് ഏറെ ചര്ച്ചകള്ക്കിടയായിരുന്നു.
Discussion about this post