തീവ്രവാദികളെ ഇല്ലാതാക്കുന്നതില്‍ വലിയ വിജയം കൈവരിച്ചിരിക്കുകയാണ് ഇന്ത്യന്‍ കരസേന. കഴിഞ്ഞ നാല് മാസം കൊണ്ട് 56 തീവ്രവാദികളെയാണ് കരസേന വകവരുത്തിയത്. ഇതില്‍ പല പ്രമുഖ തീവ്രവാദികളുമുണ്ട്. ലഷ്‌കര്‍-ഇ-തൊയ്ബയുടെ അബു ഹമാസ് ഹിസ്ബുള്‍ മുജാഹിദിന്റെ സമീര്‍ ടൈഗര്‍, ജൈഷ്-ഇ-മുഹമ്മദിന്റെ മുഫ്തി വകസ് തുടങ്ങിയവരെ ഈ കാലയളവിലാണ് കൊലപ്പെടുത്തിയത്.
മഞ്ഞ് കാലത്ത് പോലും നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള തീവ്രവാദികളുടെ ഒളിസങ്കേതങ്ങളില്‍ ആക്രമണം നടത്തിയിരുന്നുവെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു. കശ്മീരില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട് കരസേന.
കഴിഞ്ഞ കൊല്ലം നുഴഞ്ഞ് കയറാന്‍ ശ്രമിച്ച 100ലധികം തീവ്രവാദികളെ സൈന്യം നിയന്ത്രണ രേഖയ്ക്കടുത്ത് വെച്ച് ഇല്ലാതാക്കിയിരുന്നു. ഇത് കൂടാതെ കഴിഞ്ഞ കൊല്ലം തന്നെ അമര്‍നാഥ് യാത്രയുടെ സമയത്ത് അവിടെ കൂടുതല്‍ സൈനികരെ വിന്യസിച്ചിരുന്നു.
ഇപ്പോള്‍ ഇന്ത്യയിലേക്ക് രണ്ട് സംഘം തീവ്രവാദികള്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് കരസേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. രണ്ട് സംഘത്തിലും 4 മുതല്‍ 6 പേര്‍ വരെയുണ്ട്. എന്നാല്‍ ഇതില്‍ ഒരു സംഘത്തെ മാര്‍ച്ചില്‍ നടന്ന് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ഈ ഏറ്റുമുട്ടലില്‍ ഒരു ദിവസം കൊണ്ട് തന്നെ 13 തീവ്രവാദികളെയായിരുന്നു സൈന്യം ഇല്ലാതാക്കിയത്.
പ്രാദേശിക തീവ്രവാദികളെ മറ്റ് തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്ത് വലിയ രീതിയിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. കശ്മീരില്‍ 30 മുതല്‍ 40 പേരെ തീവ്രവാദികള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇവര്‍ അധികം പരിശീലനം ലഭിച്ചിട്ടില്ലാത്തവരാണെന്നും ഇവര്‍ അധികകാലം നിലനില്‍ക്കില്ലെന്നുമാണ് കരസേനയുടെ അഭിപ്രായം.
കഴിഞ്ഞ കൊല്ലം മൊത്തത്തില്‍ 200ലധികം തീവ്രവാദികളെയാണ് ഇന്ത്യന്‍ സുരക്ഷാ സേനകള്‍ ഇല്ലാതാക്കിയത്. വരും ദിവസങ്ങളില്‍ കരസേന മേധാവിയായ ബിപിന്‍ റാവത്ത് ജമ്മു-കശ്മീര്‍ സന്ദര്‍ശിച്ച് അവിടുത്തെ സുരക്ഷാ സ്ഥിതി വിലയിരുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post