മുംബൈ: മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ ഛഗന്‍ ഭുജ്ബലിനു ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.അഴിമതിക്കേസില്‍ 2016 മാര്‍ച്ച് 14നാണ് ഭുജ്ബലിനെ അറസ്റ്റു ചെയ്തത്.
ഭുജ്ബലിന്റെ ആരോഗ്യസ്ഥിതിയും പ്രായവും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. എഴുപത്തിയൊന്നു വയസ്സായി അദ്ദേഹത്തിന്. ഡല്‍ഹിയിലെ മഹാരാഷ്ട്ര ഭവന് നിര്‍മാണത്തില്‍ ഭുജ്ബല്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു കേസ്.
Discussion about this post