കേന്ദ്ര വാര്‍ത്താ വിതരണമന്ത്രിയെ വില കുറച്ചു കാട്ടാന്‍ അവരുടെ തൊഴിലിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനയുമായി മാതൃഭൂമി ന്യൂസ് അവതാരകന് വേണു ബാലകൃഷ്ണന്.
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം സംബന്ധിച്ച വിവാദവുമായി ബന്ധപ്പെട്ട ന്യൂസ് ചര്‍ച്ചയിലായിരുന്നു അവതാരകന്റെ അധിക്ഷേപ പ്രസ്താവന.
”ഒരു സീരിയല്‍ നടിയെ പിടിച്ച് ഐഎന്‍ബി മിനിസ്റ്ററാക്കിയിരിക്കുന്ന നിങ്ങളുടെ രാഷ്ട്രീയബോധവും നിങ്ങളുടെ കലാബോധവും ഞങ്ങള്‍ക്കറിയാവുന്നതാണ്..ഇന്ന് ഒരു സീരിയല്‍ നടി മന്ത്രിയായിരിക്കുന്നു അവിടെ.പിന്നെ ഒരാള്‍ വെടിവെക്കുന്നവനാണ്….ഇത് രണ്ടുമല്ല ഇവര്‍ക്ക് ( അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാത്തവര്‍ക്ക്) വേണ്ടത്..അങ്ങനെ ആണെങ്കില്‍ ഇവര്‍ സ്വന്ചം ചിലവില്‍ അങ്ങോട്ട് വരിക പോലുമില്ല”
എന്നായിരുന്നു വേണുവിന്റെ വാക്കുകള്‍
ഇത്തരം തരം താണ രീതിയില്‍ സംസാരിക്കരുത് എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ചിലര്‍ ചൂണ്ടിക്കാണിച്ചെങ്കിലും അവതാരകന് കേന്ദ്രമന്ത്രിമാരെ അവരുടെ പ്രൊഫഷന് പറഞ്ഞ് തരം താഴ്ത്തുകയായിരുന്നു.
വീഡിയൊ
Discussion about this post