ദേശീയ സിനിമ അവാര്‍ഡ് വിതരണം സംബന്ധിച്ച വിവാദങ്ങളുടെ പശ്ചത്താലത്തില്‍ അടുത്ത വര്‍ഷം മുതല്‍ പുതിയ പരിഷ്കരണങ്ങള്‍ക്ക് രാഷ്ട്രപതി ഭവന് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇനി മുതല്‍ രാഷ്ട്രപതി നല്കുന്ന ചലച്ചിത്ര പുരസ്കാരമായി ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് മാത്രം മാറ്റുന്നതിനാണ് പ്രധാനമായും ചര്‍ച്ച നടക്കുന്നത്. 140 ഓളം പുരസ്ക്കാരങ്ങ രാഷ്ട്രപതി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഒറു വിഭാഗം വിതരണ ചടങ്ങ് ബഹിഷക്കരിച്ചതും, രാഷ്ട്രപതി ഭവനെ വിവാദത്തില്‍ പെടുത്തിയതുമാണ് പുനരാലോചനമക്ക് വഴിയൊരുക്കുന്നത്.
സിനിമ അവാര്‍ഡുകള്‍ രാഷ്ട്രപതി വിതരണം ചെയ്യാന്‍ മാത്രം പ്രാധാന്യമുള്ളതല്ല എന്ന വിലയിരുത്തലുകള്‍ പല കോണുകളില്‍ ഉയര്‍ന്നിരുന്നു. മുന്‍പും എല്ലാ അവാര്‍ഡുകളും രാഷ്ട്രപതി തന്നെ വിതരണം ചെയ്യുന്ന പതിവില്ല. എന്നാല്‍ ഇത്തവണ ചില കേന്ദ്രങ്ങള്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തെ വിവാദത്തില്‍ പെടുത്തുന്നതിനായി വിഷയം ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ ഇത് രാഷ്ട്രപതിയെ തന്നെ അപമാനിക്കുന്നതിന് തുല്യമായി എന്നാണ് ആരോപണം.
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചിരുന്നു. നേരെത്ത തന്നെ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കാന്‍ സാധിക്കുന്നുവെന്ന് രാഷ്ട്രപതിഭവന് അറിയിച്ചിരുന്നു. പക്ഷേ ഇതു അവസാന മാറ്റമായി സര്‍ക്കാര്‍ അറിയിച്ചതിലാണ് രാഷ്ട്രപതി അതൃപ്തി രേഖപ്പെടുത്തിയത്.
കേരളത്തില്‍ നിന്നുള്ള സിനിമ അവാര്‍ഡ് ജേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധവും ബഹിഷ്ക്കരണവും അരങ്ങേറിയത്. ഇതിനിടെ മുമ്പ് അവാര്‍ഡ് ലഭിച്ച പലരും തങ്ങള്‍ക്കൊന്നും രാഷ്ട്രപതിയല്ല അവാര്‍ഡ് സമ്മാനിച്ചത് എന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചവര്‍ക്കെതിരെ രംഗത്ത് എത്തിയിരുന്നു. അനാവശ്യവിവാദമാണ് ഇക്കാര്യത്തില്‍ നടക്കുന്നതെന്നാണ് പലരുടെയും നിലപാട്.
Discussion about this post