ഇന്ത്യന്‍ നാവികസേനയുടെ പരിശീലനക്കപ്പലായ ഐ.എന്‍.എസ് തരംഗിണി സൗദിയിലെ ജിദ്ദയിലെത്തി. മറ്റ് രാജ്യങ്ങളുമായുള്ള സൗഹൃദം മെച്ചപ്പെടുത്തുക, വ്യത്യസ്ത സ്വഭാവമുള്ള സമുദ്രങ്ങളില്‍ നാവിക പരിശീലനം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഏപ്രില്‍ പത്തിനാണ് കൊച്ചിയില്‍ നിന്നും ഐ.എന്‍.എസ് തരംഗിണി യാത്ര പുറപ്പെട്ടത്. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളും മറ്റ് പ്രമുഖരും ഇതിനോടകം കപ്പല്‍ സന്ദര്‍ശിച്ചു.
ഒമാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് കപ്പല്‍ സൗദിയിലെത്തിയത്. രാഹുല്‍ മേത്ത കമാന്‍ഡിംഗ് ഓഫീസറായിരിക്കുന്ന തരംഗിണി നവംബര്‍ ഒന്ന് വരെ യാത്ര തുടരും. ജൂലൈ 15ന് യു.കെയില്‍ നടക്കുന്ന കപ്പലോട്ട മത്സരങ്ങളിലും തംരംഗിണി പങ്കെടുക്കും. യാത്രയില്‍ 13 രാജ്യങ്ങളിലായി 15 തുറമുഖങ്ങള്‍ തരംഗിണി സന്ദര്‍ശിക്കും. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദ്, കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന് ഷെയ്ഖ് തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം തരംഗിണി സന്ദര്‍ശിച്ചിരുന്നു. സൗദിയില്‍ നിന്നും നേരെ മാള്ട്ടയിലേക്കായിരിക്കും തരംഗിണി പോകുക.
Discussion about this post