പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 15 മിനിറ്റ് നേരത്തേക്ക് താന്‍ പറയുന്ന പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കാന്‍ വെല്ലുവിളിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ഒരു വീഡിയോ ട്വിറ്ററില്‍ ഇട്ടിരിക്കുകയാണ് ബി.ജെ.പി. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നതാണ് വീഡിയോയിലുള്ളത്. ‘ഞങ്ങളെല്ലാവര്‍ക്കും രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ സംസാരിക്കണമെന്നുണ്ട്. ഇത് പോലെ രസമുള്ള കാര്യം എങ്ങനെയാണ് വേണ്ടായെന്ന് വെക്കുക.’-വീഡിയോയുടെ തലക്കെട്ട് ഇങ്ങനെയാണ്.
Rahul ji, we all want you to speak in Parliament… How can we let go off such fun! pic.twitter.com/HQyc3IfETX
— BJP (@BJP4India) April 24, 2018
ആദ്യം എന്ത് സംസാരിക്കണം എങ്ങനെ സംസാരിക്കണം എന്നതിനെപ്പറ്റി രാഹുല്‍ ഗാന്ധി ഒരു വര്‍ഷത്തേക്ക് ഒരു ട്യൂഷന്‍ ക്ലാസില്‍ പോകട്ടെ എന്നായിരുന്നു ഈ പോസ്റ്റിന് വന്ന ഒരു മറുപടി.
First let him attend tuitions for a year just to learn what to speak and how to speak. After 2024, a five year course will keep him ready for a debate. Enough kidding.
— Suresh (@gummarajuu) April 24, 2018
മൊബൈല്‍ ഫോണ്‍ നോക്കാതെ രണ്ട് വരി പോലും എഴുതാന്‍ പറ്റാത്തയാളാണ് 15 സംസാരിക്കാന്‍ പോകുന്നതെന്ന് പറഞ്ഞ് ബി.ജെ.പി വക്താവ് സാമ്പിത് പത്രയും രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി സമൂഹത്തെ ഭിന്നിപ്പുക്കുന്ന ഒന്നാണെന്നാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അഭിപ്രായം. കോണ്‍ഗ്രസ് ആണ് ഇന്ത്യന്‍ ഭരണഘടന രൂപീകരിച്ചതെന്ന് പറയുന്നത് മൂലം അവര്‍ അംബേദ്കറെ അധിക്ഷേപിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന്റെ കൈകളില്‍ രക്തമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവായ സല്‍മാന്‍ ഖുര്‍ഷിദ് തന്നെ പറഞ്ഞിട്ടുണ്ട്.
Discussion about this post