അരവിന്ദ് കെജ്രിവാളിന്റെ ഒറ്റയാള്‍ ഭരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി എഎപിയുടെ ഹരിയാനയിലെ ഏഴ് നിര്‍വ്വാഹക സമിതി അംഗങ്ങള്‍ ഇന്ന് രാജി സമര്‍പ്പിച്ചു. മുഖ്യ പാര്‍ട്ടി വക്താവ് രാജീവ് ഗോദ്ര, സ്റ്റേറ്റ് സെക്രട്ടറി പരംജിത് സിങ്ങ്, കണ്‍വീനര്‍ അശ്വന്ത് ഗുപ്ത, രൂപീന്ദര്‍ ധലിവാള്‍, ബല്‍ബീര്‍ സിങ്ങ്, പ്രഹഌദ് സിങ്ങ്, റംസാന് ചൗധരി എന്നിവരാണ് രാജി സമര്‍പ്പിച്ചത്. ഡല്‍ഹിയില്‍ നിന്നുള്ള എഎപി നിയംസഭാംഗം നരേഷ് ബലിയാനെ ഹരിയാനയിലെ പാര്‍ട്ടി കാര്യങ്ങളുടെ മേല്‍നോട്ട ചുമതല ഏല്പ്പിച്ചതിനെതിരെയുള്ള പ്രതിഷേധമായിക്കൂടിയാണ് രാജി. രാജി സമര്‍പ്പിച്ച ഏഴു പേരും യോഗേന്ദ്ര യാദവും പ്രശാന്ത്
ഭൂഷണും നേതൃത്വം നല്കുന്ന എഎപി വിമത സംഘടനയായ സ്വരാജ് അഭിയാനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post